പഞ്ചായത്തുകൾക്കുള്ള ഗ്രാൻറ് കൊടുക്കാതെ കേന്ദ്രം, വാങ്ങാതെ കേരളം. ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് എവിടെ വിജയാ? എന്താ കൊടുക്കാത്തത് മോദീ ?

പഞ്ചായത്തുകൾക്കുള്ള ഗ്രാൻറ് കൊടുക്കാതെ കേന്ദ്രം, വാങ്ങാതെ കേരളം. ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് എവിടെ വിജയാ? എന്താ കൊടുക്കാത്തത് മോദീ ?
Mar 24, 2026 05:55 PM | By PointViews Editor

കണ്ണൂർ • ഫെബ്രുവരിയും കഴിഞ്ഞു, പഞ്ചായത്തു ബജറ്റുകളും കഴിഞ്ഞു, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ധനകാര്യ കമ്മിഷൻ ഗ്രാൻ്റ് ലഭിച്ചില്ല. ലഭിച്ചില്ല എന്നല്ല, തന്നില്ല എന്നതാണ് വാസ്തവം. ചോദിച്ചു വാങ്ങിയെടുക്കാൻ കേരളത്തിലെ വിജയൻ്റെ ഒടംകൊല്ലി സർക്കാരിന് സാധിച്ചുമില്ല. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ ബജറ്റിൽ 1 മുതൽ 1.5 കോടി രൂപയുടെ വരെ കുറവുണ്ടാകുകയും അത്രയും രൂപയുടെ പദ്ധതികൾ നഷ്ടപ്പെടുകയും ചെയ്യുന്നത്.. 941 പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 87 മുൻസിപ്പാലിറ്റികൾ, 14 ജില്ലാ പഞ്ചായത്തുകൾ, 6 കോർപ്പറേഷനുകൾ എന്നിവയ്‌ക്കെല്ലാം കൂടി 'സംസ്ഥാനത്തിന് ലഭിക്കേണ്ടത് 1800 കോടിയോളം രൂപയാണ്. കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ളത്.ഈ സാമ്പത്തിക വർഷത്തെ തുക രണ്ടു ഗഡുവായി 60 ശതമാനം തുക മാത്രമാണ് നാളിതു വരെയായി കിട്ടിയത്. മുഴുവൻ തുകയും നൽകാതെ കേന്ദ്രം പഞ്ചായത്തുകളെ പറ്റിക്കുമ്പോൾ വിജയനും നിശബ്ദത പാലിച്ച് ജനങ്ങളെ പറ്റിക്കുകയാണ്. ഇതോടെ സംസ്‌ഥാനത്തെ 941 പഞ്ചായത്തുകൾക്കും 14 ജില്ലാ പഞ്ചായത്തുകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭകൾ. കോർപറേഷനുകൾ എന്നിവയെല്ലാം പദ്ധതികൾ തയാറാക്കി വച്ചെങ്കിലും ബജറ്റിൽ ചേർക്കാൻ സാധിച്ചില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അനുവദിച്ച തുകയുടെ ഒരു ഗഡു മാത്രമാണ് ഇതുവരെ ലഭിച്ചത് സ്ഥ‌ിതി ഇങ്ങനെ ആയിരിക്കെയാണ് ഈ വർഷത്തെ ഗ്രാൻ്റ് പ്രഖ്യാപനം പോലും ഉണ്ടാകാതെ പോയത് കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ തമ്മിലുള്ള സാമ്പത്തിക വിഭജന ധാരണ പ്രകാരമാണ് ധനകാര്യ കമ്മിഷൻ ഗ്രാന്റ്റ് ഇൻ എയ്‌ഡ് അനുവദിക്കുന്നത് കേന്ദ്ര സർക്കാരിൻ്റെ വരുമാനത്തിൽ നിന്നാണ് .സംസ്‌ഥാന സർക്കാരുകൾ വഴി ത്രിതല പഞ്ചായത്തുകൾക്ക് ഗ്രാൻ്റ് നൽകുന്നത്. സാധാരണ വർഷങ്ങളിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ ബജറ്റ് അവതരണത്തിന് മുൻപ് തന്നെ അടുത്ത സാമ്പത്തിക വർഷത്തെ ഗ്രാൻ്റ് ഇൻ എയ്‌ഡ് എത്രയാണെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുക. ഇതു കൂടി ചേർത്താണ് ബജറ്റ് അവതരിപ്പിക്കുക പതിവ്. ഈ പതിവാണ് മുടങ്ങിയത്. പതിനഞ്ചാം ധനകാര്യ കമ്മിഷനാണ് ഗ്രാൻ്റ് പ്രഖ്യാപിക്കേണ്ടത്. കമ്മിഷന്റെ കാലാവധി ഈ മാർച്ചിൽ അവസാനിക്കുകയുമാണ്. ടൈഡ്, അൺ ടൈഡ് എന്നിങ്ങനെ രണ്ട് ഇനമായാണ് തുക നൽകുന്നത്. ഇതിൽ ടൈഡ് ഇനത്തിലുള്ള തുക മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇ ഗ്രാം സ്വരാജ് പോർട്ടൽ വഴി പദ്ധതികൾ ആവിഷ്‌കരിച്ച ശേഷം സുലേഖ സോഫ്റ്റ് വെയർ വഴി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ ഗ്രാൻ്റ് അനുവദിക്കു കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പകുതി തുക പോലും ലഭിക്കാത്തതിനാൽ തദ്ദേശ സ്‌ഥാപനങ്ങൾ പദ്ധതി തയാറാക്കിയെങ്കിലും പദ്ധതി പ്രഖ്യാപനം നടത്തിയതുമില്ല അൺടൈഡ് ഗ്രാന്റ് തദ്ദേശ സ്‌ഥാപനങ്ങൾക്ക് ആവശ്യാനുസരണം ചെലവഴിക്കാം എന്നാണ് ടൈഡ് വിഭാഗത്തിൽ പെടുന്ന ഗ്രാൻ്റ് സുസ്‌ഥിര വികസനം, ശുചിത്വം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, കുടിവെള്ളം എന്നിവയ്ക്ക് മാത്രമാണ് ചെലവഴിക്കാൻ അനുമതിയുള്ളത് ഇതോടൊപ്പം സംസ്ഥാന സർക്കാരിൻ്റെ പ്ലാൻ ഫണ്ടിലും കുറവുണ്ടായിട്ടുണ്ട്. ഇതുകൂടി ചേർത്താണ് ഒരു പഞ്ചായത്തിന് ശരാശരി ഒന്നര കോടി മുതൽ മൂന്ന് കോടിയുടെ വരെ കുറവാണ് ഉണ്ടായിട്ടുള്ളത്. സംസ്‌ഥാന ധനകാര്യ കമ്മിഷൻ മുന്നോട്ട്, വച്ച വ്യവസ്‌ഥ പ്രകാരം പ്രവർത്തിക്കാത്തതാണ് ഗ്രാന്റ് വിതരണം പ്രതിസന്ധിയിലാകാൻ കാരണമായത് എന്നും ആരോപണമുണ്ട്.

The Centre is not giving grants to the Panchayats, and Kerala is not receiving them. Where is the Finance Commission grant Vijaya? Why is Modi not giving?

Related Stories
വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

May 5, 2026 08:05 AM

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ്...

Read More >>
ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

May 4, 2026 10:56 PM

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ...

Read More >>
പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന് മുന്നിലെത്തിക്കണം.

May 4, 2026 09:59 PM

പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന് മുന്നിലെത്തിക്കണം.

പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന്...

Read More >>
ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത് !

May 3, 2026 10:28 AM

ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത് !

ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത്...

Read More >>
ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ താഴെ.

May 3, 2026 09:09 AM

ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ താഴെ.

ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ...

Read More >>
വാകയാട്ട് ദൈവത്തെ കണ്ട്, കൊട്ടിയൂരിൽ പ്രക്കൂഴം നടത്തി, വൈശാഖ ഉത്സവ ഒരുക്കം തുടങ്ങി

May 2, 2026 06:55 PM

വാകയാട്ട് ദൈവത്തെ കണ്ട്, കൊട്ടിയൂരിൽ പ്രക്കൂഴം നടത്തി, വൈശാഖ ഉത്സവ ഒരുക്കം തുടങ്ങി

വാകയാട്ട് ദൈവത്തെ കണ്ട്, കൊട്ടിയൂരിൽ പ്രക്കൂഴം നടത്തി, വൈശാഖ ഉത്സവ ഒരുക്കം...

Read More >>
Top Stories